ഏത്തപ്പഴം പുഡ്ഡിങ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍
ചേരുവകള്‍
ഏത്തപ്പഴം - വട്ടത്തില്‍ അരിഞ്ഞത് 2 കപ്പ്
നെയ്യ് - വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര - 1/4 കപ്പ്
വെള്ളം - 1/2 കപ്പ് (കാരമല്‍ സിറപ്പ് തയാറാക്കാന്‍)
മുട്ട - 2
തിളപ്പിച്ച പാല്‍ - 2 കപ്പ്
മൈദ - 1 ടീസ്പൂണ്‍
ഏലയ്ക്കായ - 1/4 ടീസ്പൂണ്‍
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഏത്തപ്പഴം ചെറുതായി നുറുക്കി നെയ്യ് ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.
ഇത് ബട്ടര്‍ പുരട്ടി വച്ചിരിക്കുന്ന പാത്രത്തില്‍ നിരത്തി വയ്ക്കാം.
കാല്‍ കപ്പ് പഞ്ചസാര ഫ്രൈയിങ് പാനിലിട്ട് ചൂടാക്കി കാരമല്‍ സിറപ്പ് തയാറാക്കാം, ഒട്ടും വെള്ളം ചേര്‍ക്കാതെ കാരമല്‍ തയാറാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ ഇതിലേക്ക് അരക്കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് വാങ്ങാം.
ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഏലയ്ക്കാ പൊടിച്ചത്, വാനില എസ്സന്‍സ്, കാരമല്‍ സിറപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
ഏത്തപ്പഴം നിരത്തിയതിന് മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കാം. ഇത് ആവിയില്‍ വേവിച്ച് അല്ലെങ്കില്‍ ബേക്ക് ചെയ്ത് തയാറാക്കാം. കഷ്ണങ്ങളാക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.